'സ്പർശം' ഗൃഹ സന്ദർശന പരിപാടിയുടെ ഫ്ലാഗ് ഓഫ്‌ അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ നിർവഹിച്ചു.

കോട്ടൂർ പഞ്ചായത്ത്‌ പെയിൻ & പാലിയേറ്റിവ് സൊസൈറ്റിയുമായി സഹകരിച്ച് സ്പെഷ്യലിസ്റ്റ്  ഡോക്ടേഴ്സ് കൺസൽട്ടേഷൻ സെന്റർ ബാലുശ്ശേരി നടത്തുന്ന 'സ്പർശം'  ഗൃഹ സന്ദർശന പരിപാടിയുടെ ഫ്ലാഗ് ഓഫ്‌  2023 ജൂൺ 3 ശനിയാഴ്ച  കൂട്ടാലിട കുടുംബാരോഗ്യ കേന്ദ്രം പരിസരത്തിൽ വച്ചു അഡ്വ. കെ. എം സച്ചിൻ ദേവ് എം എൽ എ നിർവഹിച്ചു.

ശ്രീ. സി.എച്ച് സുരേഷ് (കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌), കെ കെ സിജിത്ത്, ഷൈൻ. കെ പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികൾ സ്പെഷ്യലിസ്റ്റിനു വേണ്ടി വിതിൻ തട്ടാൻ കണ്ടി, അരുൺ വിജയ് എന്നിവർ സംബന്ധിച്ചു.

പാലിയേറ്റിവ് രംഗത്ത് പ്രവൃത്തി പരിചയമുള്ള ഡോ. മുഹമ്മദ്‌ ഷാഫിയുടെ നേതൃത്വത്തിലായിരുന്നു ഗൃഹ സന്ദർശനം.

Post a Comment

Previous Post Next Post