കാലിക്കറ്റ്‌ സർവകലാശാല എഞ്ചിനീയറിംഗ് കോളേജിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു.

തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളേജ് 2023-2024 അധ്യയന വർഷത്തെ B Tech  കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE),ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (EEE) ഇൻഫർമേഷൻ ടെക്നോളജി(IT),  മെക്കാനിക്കൽ എഞ്ചിനീയറിംഗ് (ME), പ്രിന്റിംഗ് ടെക്നോളജി (PT),  എന്നീ ബ്രാഞ്ചുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. 

സെമെസ്റ്ററിന് ഇരുപതിനായിരം രൂപയാണ് ട്യൂഷൻ ഫീ ആയി ഈടാക്കുന്നത്.കൂടാതെ ഇ - ഗ്രാൻറ്സ്, എം. സി. എം മുതലായ സ്കോളർഷിപ്പുകളും അർഹരായവർക്ക് നൽകുന്നുണ്ട്.എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും, മിനിമം മാർക്ക് ലഭിക്കാത്തവർക്കും NRI കോട്ടയിൽ പ്രവേശനം നേടാനുള്ള അവസരവുമുണ്ട്.
വിശദ വിവരങ്ങൾക്ക് : 
+91 9567172591

Post a Comment

Previous Post Next Post