കേരളത്തില്‍, റോഡിലെ നിയമ ലംഘനങ്ങള്‍ക്ക് നിർമിത ബുദ്ധി ക്യാമറകള്‍ ഉപയോഗിച്ച് പിഴയീടാക്കുന്നത് നാളെ രാവിലെ എട്ടുമുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനത്തില്‍ രണ്ട് മുതിര്‍ന്നവരെ കൂടാതെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടി കൂടി യാത്ര ചെയ്യുന്നതിന് തൽക്കാലം പിഴയീടാക്കില്ല. ഇക്കാര്യത്തിൽ ഇളവു തേടിയുള്ള നിയമഭേദഗതിയിൽ കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനം വരുന്നതു വരെ പിഴയീടാക്കേണ്ട തില്ലെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ് സിഗ്നല്‍ മുറിച്ചു കടക്കല്‍, ഇരുചക്ര വാഹനത്തില്‍ രണ്ട് പേരില്‍ കൂടുതല്‍ സഞ്ചരിക്കല്‍, അമിത വേഗത, അപകടകരമായ പാര്‍ക്കിങ് തുടങ്ങിയ നിയമലംഘനങ്ങളിൽ പിഴ ഈടാക്കുന്നതിനാണ് മുന്‍ഗണനയെന്നും മന്ത്രി അറിയിച്ചു.
Post a Comment