മോഖ ചുഴലിക്കാറ്റ് ഇന്നലെ വൈകുന്നേരം 6 മണിയോടെ ബംഗ്ലാദേശ് തീരം കടന്ന് മ്യാൻമറിലെ സിറ്റ്‌വെയ്ക്ക് സമീപം തീവ്ര ന്യൂനമർദമായി മാറി. ന്യൂനമര്‍ദ്ദത്തില്‍ കോക്‌സ് ബസാർ മേഖലയിൽ പതിനായിരത്തോളം വീടുകൾ ഭാഗികമായും 3000-ത്തോളം കുടിലുകൾ പൂർണമായും തകർന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ഇത് കൂടുതൽ ഉൾപ്രദേശത്ത് നീങ്ങാനും മഴ പെയ്യുന്നതിലൂടെ ക്രമേണ ദുർബലമാകാനും സാധ്യതയുണ്ടെന്ന് ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സെന്റ് മാർട്ടിൻ ദ്വീപിൽ, ചുഴലിക്കാറ്റിൽ കുറഞ്ഞത് 10 പേർക്ക് പരിക്കേൽക്കുകയും 300-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മോഖ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Post a Comment