സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ നാലിന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഈമാസം 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും അറിയിപ്പുണ്ട്. അതേസമയം, എട്ട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകിയിരുന്നു. കോഴിക്കോട്, പാലക്കാട് , കോട്ടയം, ആലപ്പുഴ, കൊല്ലം കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് കനത്ത ചൂട് അനുഭവപ്പെട്ടത്.
Post a Comment