നഷ്ടപ്പെട്ട മൊബൈല്‍ ഫോൺ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ സഞ്ചാർ സാഥി കേന്ദ്രം പുറത്തിറക്കി.

നഷ്ടപ്പെട്ട മൊബൈല്‍ ഫോൺ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുന്ന  മൊബൈൽ ആപ്ലിക്കേഷൻ സഞ്ചാർ സാഥി കേന്ദ്രം പുറത്തിറക്കി.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സംരംഭമായ സഞ്ചാർ സാഥി പോർട്ടലിലൂടെ പൗരന്മാർക്ക് അവരുടെ പേരിൽ നൽകിയിട്ടുള്ള മൊബൈൽ കണക്ഷനുകളെ ക്കുറിച്ച് അറിയാനും, ആവശ്യമില്ലാത്ത കണക്ഷനുകൾ വിച്ഛേദിക്കാനും, ബ്ലോക്ക് ചെയ്യാനും, നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താനും അവസരം ലഭിക്കുന്നു.

മൊബൈൽ ഉപയോക്താക്കളെ വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ നിന്ന് സുരക്ഷിതമാക്കാൻ ആവശ്യമായ സംവിധാനങ്ങൾ പോർട്ടലിൽ ചേർത്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മോഷ്ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ മൊബൈലുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്‌റ്റർ, നിങ്ങളുടെ മൊബൈൽ കണക്ഷനുകൾ അറിയുക, ടെലികോം സിം സബ്‌സ്‌ക്രൈബർ വെരിഫിക്കേഷനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫേഷ്യൽ റെക്കഗ്നിഷൻ പവർഡ് സൊല്യൂഷൻ തുടങ്ങിയ സൗകര്യങ്ങൾ പോർട്ടലിൽ ഉണ്ടാകും. സഞ്ചാര് സാഥി പോർട്ടലിലൂടെ 40 ലക്ഷത്തിലധികം വ്യാജ കണക്ഷനുകൾ കണ്ടെത്തുകയും,  36 ലക്ഷത്തിലധികം കണക്ഷനുകൾ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post