ഇന്ത്യന്‍ സമുദ്ര മേഖലയില്‍ നിന്ന് 15,000 കോടി രൂപ വില വരുന്ന 2500 ഓളം കിലോ ലഹരിമരുന്ന് പിടിച്ചെടുത്ത് നർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ നർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ നടത്തുന്ന ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായി ഒരു കപ്പലില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
ഇന്ത്യൻ നാവിക സേനയുമായി ചേർന്നാണ് എന്‍.സി.ബി ഓപ്പറേഷന്‍ നടത്തിയത്. കപ്പലില്‍ നിന്ന് പാകിസ്ഥാനി പൗരനെന്ന് സംശയിക്കപ്പെടുന്നയാളെയും പിടികൂടി. കപ്പലില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നും പിടികൂടിയ മറ്റു വസ്തുക്കളും ഇന്ന് കൊച്ചിയിലെത്തിച്ചു. ഓപ്പറേഷന്‍ സമുദ്രഗുപ്തയുടെ ഭാഗമായി നടന്ന മൂന്നാമത്തെ വലിയ ദൗത്യമായിരുന്നു ഇത്.
Post a Comment