ദേഹാസ്വാസ്ഥ്യം; നടന്‍ മാമുക്കോയ ആശുപത്രിയില്‍.

നടന്‍ മാമുക്കോയ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.

രാത്രി എട്ടോടെ കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സംഘാടകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അടുത്തിടെ മാമുക്കോയയ്ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യു.എ.ഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.

Post a Comment

Previous Post Next Post