പ്രശസ്ത ചെണ്ട വാദ്യകലാകാരന്‍ ഉള്ളിയേരി ശങ്കരമാരാര്‍ (80) അന്തരിച്ചു. കേരളസംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം (2004) കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ വാദ്യശ്രീ പുരസ്‌കാരം (2021)അഖില കേരള മാരാര്‍ ക്ഷേമ സഭയുടെ വാദ്യകാലചാര്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ ചെറുതും വലുതുമായ നിരവധി അവാര്‍ഡുകളും ഉപഹാരങ്ങളും ലഭിച്ചിട്ടുണ്ട്.
നിരവധി ശിഷ്യഗണങ്ങള്‍ ഉള്ള ശങ്കരമാരാര്‍ വിവിധ ക്ഷേത്രങ്ങളില്‍ തന്റെ ചെണ്ടവാദ്യകലയെ അവതരിപ്പിച്ചിരുന്നു. ആകാശവാണിയില്‍ നിരവധി തവണ തായമ്പക അവതരിപ്പിച്ചു.
ഭാര്യമാര്‍ :തങ്കമണി മാരസ്യാര്‍,പരേതയായ വിലാസിനി മാരസ്യാര്‍, മക്കള്‍ : ഷാബു, നിഷാന്ത്. മരുമക്കള്‍: അനിത, പ്രവീണ
1-മണിവരെ ഉള്ളിയേരിയിലെ വീട്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം 2 മണിക്ക് കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍.
Post a Comment