ബ്രഹ്മപുരം തീപിടിത്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂ ണല്‍ വിധിച്ച പിഴയടയ്ക്കാനുള്ള സാമ്പത്തിക ശേഷി കൊച്ചി കോര്‍പറേഷനില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍.

ബ്രഹ്മപുരം തീപിടിത്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച പിഴയടയ്ക്കാനുള്ള സാമ്പത്തിക ശേഷി കൊച്ചി കോര്‍പറേഷനില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍. ട്രൈബ്യൂ ണല്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കോര്‍പറേഷന്‍ പാലിക്കും.

ഹരിതട്രൈബ്യൂല്‍ വിധി അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് മുന്‍ മേയര്‍ ടോണി ചമ്മണി പ്രതികരിച്ചു. കൊച്ചി കോര്‍പറേഷന് നൂറ് കോടി രൂപ പിഴ അടയ്ക്കണമെന്നാണ്  ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. പിഴത്തുക ഒരുമാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് നിര്‍ദേശം.

Post a Comment

Previous Post Next Post