ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം : പി.എസ്.സി.

ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ചേർത്ത  വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്തുവാനുള്ള സംവിധാനം കൂടി പി.എസ്.സി.  ലഭ്യമാക്കി. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള സൗകര്യം ഇതിനകം തന്നെ ലഭ്യമാക്കിയിരുന്നു. ഇത്തരം ആവശ്യങ്ങൾക്കായി ഇനി മുതൽ പി.എസ്.സി.ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതില്ല.

ജനന തീയ്യതി, ഫോട്ടോ, ഒപ്പ് എന്നിവ സ്വയം  തിരുത്തവാനാകില്ല. അവയ്ക്ക് നിലവിലുള്ള രീതി തുടരും. തിരുത്തലുകൾ ഉദ്യോഗാർത്ഥികളുടെ അറിവോടെ തന്നെ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുവാൻ ഒ.ടി.പി രീതിയും ഏർപ്പെടുത്തി. സ്വയം വരുത്തുന്ന മാറ്റങ്ങൾ പ്രമാണ പരിശോധന സമയത്ത് ഉദ്യോഗാർത്ഥികൾ രേഖാമൂലം തെളിയിക്കേണ്ടതാണ് .

Post a Comment

Previous Post Next Post