2025-ഓടെ കേരളത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച ആഗോള പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഉറവിട മാലിന്യ സംസ്കരണം അത്യാവശ്യമാണെന്നും മലിന ജലം, കക്കൂസ് മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലായ്മ നാട് നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യങ്ങള്‍ ശേഖരിക്കുന്നതും സംസ്കരിക്കുന്നതും ഉള്‍പ്പെടെ ജനങ്ങളുടെ മനോഭാവത്തിനും മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment