സമൂഹ മാധ്യമങ്ങളിലും മറ്റ് പൊതു പ്ലാറ്റ്‌ഫോമുകളിലും ആധാർ വിവരങ്ങൾ പരസ്യമായി പങ്കിടരുതെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ.

സമൂഹ മാധ്യമങ്ങളിലും മറ്റ് പൊതു പ്ലാറ്റ്‌ഫോമുകളിലും ആധാർ വിവരങ്ങൾ പരസ്യമായി പങ്കിടരുതെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. ആധാർ കാർഡ് ഉടമകൾ ഒരു അനധികൃത സ്ഥാപനത്തിനും ആധാർ ഒടിപി വെളിപ്പെടുത്തരുതെന്നും എം-ആധാർ പിൻ പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും  ഐടി മന്ത്രാലയം അറിയിച്ചു.

ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിന് ആധാർ ഉപയോഗിക്കുമ്പോൾ  ജാഗ്രത പാലിക്കണം. ഒരു നിശ്ചിത കാലയളവിലേക്ക് ആധാർ ഉപയോഗിക്കാൻ സാധ്യതയില്ലെങ്കിൽ ആധാറോ ബയോമെട്രിക്സോ ലോക്ക് ചെയ്യാനും, പിന്നീട്  ആവശ്യമുള്ളപ്പോൾ അത്  കാലതാമസമില്ലാതെ  അൺലോക്ക് ചെയ്യാനുമുള്ള സൗകര്യം ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post