ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് പോര്‍ച്ചുഗല്‍ - മൊറോക്കൊയെയും, ഫ്രാന്‍സ് - ഇംഗ്ലണ്ടിനെയും നേരിടും.

ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ യൂറോപ്പിലെ കരുത്തരായ പോര്‍ച്ചുഗല്‍ ആഫ്രിക്കന്‍ ഫുട്ബോള്‍ ശക്തി മൊറോക്കൊയുമായി ഏറ്റുമുട്ടും.  രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് മുന്‍ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ നേരിടും.   ഖത്തര്‍ ലോകകപ്പിന്‍റെ അവസാന നാലില്‍ തെക്കന്‍ അമേരിക്കയ്ക്കും യൂറോപ്പിനും പുറമേ, ആഫ്രിക്കന്‍ സാന്നിധ്യം ഉറപ്പാക്കാന്‍ മൊറോക്കോ സര്‍വ്വശക്തിയും പുറത്തെടുക്കുക തന്നെ ചെയ്യും.  ഗ്രൂപ്പ് തലം മുതല്‍ ശക്തി ചോരാതെ കളി തുടരുന്ന ടീമാണ് മൊറോക്കോ. 

സ്വിറ്റ്സര്‍ലന്‍റിനെതിരെ ഗോള്‍ വര്‍ഷം നടത്തിയാണ് പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ മിന്നിയത്.  രാത്രി 8.30 നാണ് പോര്‍ച്ചുഗല്‍ - മൊറോക്കോ പോരാട്ടം. എന്നാല്‍ 2022 ലോകകപ്പിലെ ഏറ്റവും വലിയ ബലപരീക്ഷണമാകുമെന്ന് കരുതപ്പെടുന്നത് രാത്രി 12.30 ന് നടക്കുന്ന ഫ്രാന്‍സ് – ഇംഗ്ലണ്ട് പോരാട്ടം തന്നെയാണ്.  ഇംഗ്ലണ്ടിന്‍റെ ഫുട്ബോള്‍ ശക്തിയ്ക്ക് തടയിടാന്‍ ഫ്രഞ്ച് പടയ്ക്ക് ആകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.  


Post a Comment

Previous Post Next Post