കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ ബഹു. മന്ത്രി ശ്രീ. പി. എ. മുഹമ്മദ്‌ റിയാസിന് നൽകി പൊതുവിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു.

കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ ബഹു. മന്ത്രി ശ്രീ. പി. എ. മുഹമ്മദ്‌ റിയാസിന് നൽകി പൊതുവിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു.
കോഴിക്കോട് ജില്ലയിലെ എംഎല്‍എമാരുടെ കൂട്ടായ  സാന്നിധ്യം തന്നെ കലോത്സവത്തെ വരവേല്‍ക്കാനായി ഒരുങ്ങിയ കോഴിക്കോടിന്‍റെ പ്രതീകമാണ്. 61-ാമത് കേരള സ്‌കൂൾ കലോത്സവത്തിനുള്ള ലോഗോ ആയി തെരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരം കരകുളം സ്വദേശി ശ്രീ. മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ്.

കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം കേരളമൊന്നാകെ ആഘോഷിക്കുന്ന മറ്റൊരു ഉത്സവം ഇത്തവണ നടക്കുന്നത് കോഴിക്കോട് വെച്ചാണ്. 2023 ജനുവരി 3 മുതൽ 7 വരെ നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തെ വരവേല്‍ക്കാന്‍ കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. 

കോഴിക്കോട് ജില്ലയിലെ 24 വേദികളിലായി ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഉം, സംസ്‌കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19  ഉം ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്.

Post a Comment

Previous Post Next Post