രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചതായും, ഭക്ഷ്യധാന്യങ്ങളുടെ മതിയായ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍.


രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചതായും, ഭക്ഷ്യധാന്യങ്ങളുടെ മതിയായ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി, പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന തുടങ്ങിയ ക്ഷേമപദ്ധതികള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യ ശേഖരം കേന്ദ്രപൂളില്‍ ലഭ്യമാണെന്നും ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം അറിയിച്ചു.

ഈ മാസം 12-ലെ കണക്കുകള്‍ പ്രകാരം 182 ലക്ഷം മെട്രിക് ടണ്‍ ഭക്ഷധാന്യം കേന്ദ്രപൂളില്‍ ലഭ്യമാണെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. അടുത്ത ജനുവരി-1 ഓടെ 159 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് കൂടി ലഭ്യമാകുന്നതോടെ നിര്‍ദ്ദിഷ്ട തോതിനും മുകളിലേക്ക് സംഭരണനില ഉയരും. വിലക്കയറ്റം തടയുന്നതിനുള്ള നട‌പടികളുടെ ഭാഗമായി കഴിഞ്ഞ മെയ് മുതല്‍ കയറ്റുമതിയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. 

Post a Comment

Previous Post Next Post