കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി  സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിലുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കെ. എം സച്ചിൻ ദേവ് എം.എൽ.എ ആണ് ഉദ്ഘാടനം ചെയ്തത്.

ദിനാവസ്ഥ പഠനത്തെ കുറിച്ച് കൃത്യമായ അവബോധം വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങിൽ എൽ എസ് എസ് , യു എസ് എസ്  സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സി സുരേന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് അംഗം സജീവൻ മക്കാട്ട്, ഹെഡ്മാസ്റ്റർ മുനാസ് .ടി, ബാലുശ്ശേരി ബി ആർ സിയുടെ ബി.പി.സി മധുസൂദനൻ എം, അസിസ്റ്റൻറ് സെക്രട്ടറി ഷിബിൻ കെ.കെ, അധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ലൈജു കെ സ്വാഗതവും അധ്യാപിക സുനയന എം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post