തിയ്യതി നീട്ടി
2022 -23 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സിന് ആദ്യ വർഷം ചേർന്ന് പഠിക്കുന്ന വിമുക്തഭടൻമാരുടെ മക്കളിൽ നിന്നും ഓൺലൈനായി പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഓൺലൈനിൽ അപേക്ഷിച്ചതിനുശേഷം പ്രിന്റ് ഔട്ടും മറ്റ് അനുബന്ധ രേഖകളും ജില്ല സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പണത്തിനും വിശദവിവരങ്ങൾക്കും കേന്ദ്രീയ സൈനിക് ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക www.ksb.gov.in . കൂടുതൽ വിവരങ്ങൾക്ക് : 0495-2771881
ടെണ്ടർ ക്ഷണിച്ചു
കൊടുവളളി അഡീഷണൽ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 2022-23 വർഷത്തെ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിരതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 2000 രൂപ നിരക്കിൽ 148 അങ്കണവാടികൾക്കാണ് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടാക്സ് ഉൾപ്പെടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ ഉൾക്കൊളളിച്ച 148 കിറ്റുകൾ പ്രസ്തുത അങ്കണവാടികളിൽ എത്തിക്കുന്നതിനുളള തുകയാണ് ടെണ്ടറിൽ കാണിക്കേണ്ടത്. അങ്കണവാടി കണ്ടിജൻസിയിൽ ഉൾപ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. ടെണ്ടർ ഫോറത്തിന്റ വില 800+ജിഎസ്ടി, ഇ.എം.ഡി തുക -2960,ടെണ്ടർ ഫോറങ്ങളുടെ വില്പന ഡിസംബർ 26 മുതൽ ആരംഭിച്ചു. പ്രവർത്തി ദിവസങ്ങളിൽ പ്രസ്തുത ഓഫീസിൽ നിന്ന് ഫോറം ലഭ്യമാവും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 10 ഉച്ചക്ക് 1മണി. ടെണ്ടർ ഫോറങ്ങൾ തുറക്കുന്ന തിയ്യതി ജനുവരി 10 വൈകീട്ട് 3 മണി. കൂടുതൽ വിവരങ്ങൾക്ക് :0495-2281044
കൂടിക്കാഴ്ച നടത്തുന്നു
ജല വിഭവ വകുപ്പ് (ഗവ : ഓഫ് ഇന്ത്യ ) പ്രൊജക്ട് സ്റ്റാഫ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത എം.എസ്.സി. കെമിസ്ട്രി. ജല ഗുണനിലവാര പരിശോധന, സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. 2022 ഡിസംബർ 1 ൽ 40 വയസ്സിൽ കൂടാൻ പാടില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജനുവരി 10 ന് രാവിലെ 11 മണിക്ക് നാലാം നില, അനലിറ്റിക്കൽ ലാബോറട്ടറി, ഭൂജലവകുപ്പ്, മിനി സിവിൽ സ്റ്റേഷൻ ,കുന്ദമംഗലം ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2803537
ക്വട്ടേഷനുകൾ ക്ഷണിച്ചു
സി.പി.ഒ, ട്രാഫിക്, വനിതാ പി.എസ്, പൂതേരി, ചിന്താവളപ്പ് കോമ്പൗണ്ടുകൾ എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിനുളള അവകാശം ലേലം ചെയ്യുന്നു. ഡിസംബർ 31 ന് രാവിലെ 11.30 ന് എ ആർ ക്യാമ്പ് മാലൂർക്കുന്നിൽ വച്ചാണ് ലേലം. സീൽ ചെയ്ത ക്വട്ടേഷനുകൾ രാവിലെ 10 മുതൽ 10.30 വരെ എ.ആർ. ക്യാമ്പ് മാലൂർക്കുന്നിൽ സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമാൻഡന്റ് -1 ഡി.എച്ച്.ക്യൂ അറിയിച്ചു.
പരിശീലനം നല്‍കുന്നു
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി 6,7 തിയ്യതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ജനുവരി 5 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 04972-763473
നിയമനം
വടകര ബ്ലോക്ക് പഞ്ചായത്ത് മടിത്തട്ട് വയോജന പരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പിന് ജെറിയാട്രിക് കൗണ്‍സിലിങില്‍ ഡിപ്ലോമ ഉള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 7000 രൂപ നൽകും.
അപേക്ഷകര്‍ 18-36 വയസ്സിനിടയില്‍ പ്രായമുളളവര്‍ ആയിരിക്കണം. താല്പര്യമുളളവര്‍ ജനുവരി 5 ന് രാവിലെ 10 മണിക്ക് വടകര ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കണം. കൂടുതൽ വിവരങ്ങള്‍ക്ക്: 0496-2501822
ഉന്നത വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു
കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയനവർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറൽ നേഴ്സിങ്ങ്, ബി എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സുകളിൾ ഏതെങ്കിലും ആദ്യചാൻസിൽ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. ജില്ലയിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാർക്കു മാത്രമേ അവാർഡിന് അർഹതയുള്ളു.
അപേക്ഷിക്കാനുളള യോഗ്യത ആർട്സിൽ 60 ശതമാനത്തിലും, കോമേഴ്സിൽ 70 ശതമാനത്തിലും, സയൻസിൽ 80 ശതമാനത്തിലും കുറയാത്ത മാർക്ക് നേടിയിരിക്കണം. 2022 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെ ലഭിച്ച റിസൾട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർക്ക് 2023 ജനുവരി 1 മുതൽ 31വൈകുന്നേരം 3 മണി വരെ സമർപ്പിക്കാം. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോർഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 04952384006
കൂടിക്കാഴ്ച നടത്തുന്നു
ജല വിഭവ വകുപ്പ് (ഗവ : ഓഫ് ഇന്ത്യ ) പ്രൊജക്ട് സ്റ്റാഫ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത എം.എസ്.സി. കെമിസ്ട്രി. ജല ഗുണനിലവാര പരിശോധന, സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള പ്രവർത്തി പരിചയം എന്നിവ അഭികാമ്യം.
2022 ഡിസംബർ 1 ൽ 40 വയസ്സിൽ കൂടാൻ പാടില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജനുവരി 10 ന് രാവിലെ 11 മണിക്ക് നാലാം നില, അനലിറ്റിക്കൽ ലാബോറട്ടറി, ഭൂജലവകുപ്പ്, മിനി സിവിൽ സ്റ്റേഷൻ ,കുന്ദമംഗലം ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2803537
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിൽ
വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡി യുടെ ആഭിമുഖ്യത്തില്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജി ഡിസിഎ, ഡിസിഎ, ( യോഗ്യത- ഡിഗ്രി ), ടാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത- എസ്എസ്എല്‍സി), ഡിസിഎ ( യോഗ്യത- പ്ലസ്ടു) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (യോഗ്യത- എസ്എസ്എല്‍സി ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (യോഗ്യത- പ്ലസ് ടു ),ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (യോഗ്യത- ഡിഗ്രി / ത്രി വത്സര ഡിപ്ലോമ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ ( യോഗ്യത-എംടെക്, ബിടെക്, എംഎസിസി). അപേക്ഷ ഫോറം www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം, രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ /-(ജനറല്‍ ) ,100രൂപ /-(എസ്‌സി/ എസ്ടി) ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഡിസംബര്‍ 30 ന് വൈകുന്നേരം നാലു മണിക്ക് മുന്‍പ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക്: 8547005029, 9495069307, 9447711279, 04923241766
Post a Comment