വിവരാവകാശ അപേക്ഷയില്‍ ഫീസ് അടയ്ക്കുന്നത് ചട്ടപ്രകാരം വേണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ.

സംസ്ഥാന സർക്കാർ ഓഫിസുകളിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാർഗങ്ങളിലൂടെയാകണമെന്നു നിർദേശിച്ചു സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവു പുറപ്പെടുവിച്ചു.

സർക്കാർ ട്രഷറിയിലെ നിര്‍ദിഷ്ട  ശീർഷകത്തിൽ ഒടുക്കിയ ചെലാൻ, വിവരാവകാശ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഓഫിസുകളിൽ നേരിട്ടു പണമടച്ച രസീത്, കോർട്ട്ഫീ സ്റ്റാംപ്, ഡിമാൻഡ് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓർഡർ എന്നിവ മുഖേന ഫീസ് അടയ്ക്കാം. സർക്കാർ അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് പേയ്മെന്റായും പണമടയ്ക്കാം.

Post a Comment

Previous Post Next Post