പനങ്ങാട് പകല്‍വീട് ജനുവരി ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന പകല്‍വീട് ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍ അറിയിച്ചു. പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നിര്‍മ്മല്ലൂര്‍ 'പകല്‍വീട്ടില്‍' ചേര്‍ന്ന വയോജനങ്ങളുടെ ഗ്രാമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാന്‍ പദ്ധതി വിശദീകരണം നടത്തി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പ്രസന്ന തെറ്റത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍  അങ്കണവാടി വര്‍ക്കര്‍ പ്രേമ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post