നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം. സര്‍ക്കാരും ഗവര്‍ണറും പല കാര്യങ്ങളിലും ഭിന്ന നില പാട് സ്വീകരിക്കുന്നതിനിടെയാണ് സഭാ സമ്മേളനം ചേരുന്നത്. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതടക്കമുളള ബില്‍ പാസാക്കു കയാണ് ലക്ഷ്യം.
വിഴിഞ്ഞം സമരം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം, കോഴിക്കോട് കോര്‍പ്പറേഷന്റെ പണം ബാങ്കില്‍ നിന്ന് നഷ്ടമായത് തുടങ്ങി നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തും. സില്‍വര്‍ ലൈന്‍ സംബന്ധിച്ചും ചര്‍ച്ച നടന്നേക്കും. എഎന്‍ ഷംസീര്‍ സ്പീക്കറായതിന് ശേഷമുളള ആദ്യ നിയമസഭാ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്.
Post a Comment