മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിലെ ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ജൂഡോ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൂഡോ പരിശീലന പദ്ധതിയായ ജൂഡോകയുടെ ഭാഗമായാണ് കേന്ദ്രം ആരംഭിച്ചത്.  ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ജൂഡോയുടെ പ്രചരണവും വളർച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജൂഡോയിൽ അഭിരുചിയും കഴിവുമുള്ള കുട്ടികളെ കണ്ടെത്തി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു. ശാസ്ത്രീയ രീതികളിലൂടെ കുട്ടികളിലെ കഴിവ് വികസിപ്പിച്ച് ഉന്നതതലത്തിലുള്ള മത്സരങ്ങൾ അഭിമുഖീകരിക്കുന്നതിന് സജ്ജരാക്കാനും പദ്ധതിയിൽ ഉദ്ദേശിക്കുന്നു. കുട്ടികളിൽ സ്വയം രക്ഷ പരിശീലിപ്പിക്കുന്നതിനും ചിട്ടയും ആത്മവിശ്വാസവുമുള്ള  ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും പദ്ധതി സഹായകമാകും.

സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളിൽ 8 വയസ്സ് മുതൽ 11 വരെയുള്ള കുട്ടികൾക്കായാണ് പരിശീലനം നടപ്പാക്കുന്നത്. മേപ്പയ്യൂർ ഹയർസെക്കണ്ടറി സ്കൂളിലെയും സമീപ പ്രദേശത്തെ വിവിധ സ്കൂളുകളിലെയും 40 കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്.

ചടങ്ങിൽ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് പഞ്ചായത്തം​ഗം എ.പി രമ്യ, കേരള ജൂഡോ അസോസിയേഷൻ ടെക്നിക്കൽ സെക്രട്ടറി ജോയി വർഗീസ്, ഡെപ്യൂട്ടി ഡയറക്ടർ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫെയ്സ് കോഴിക്കോട് ടി.ആർ ജയചന്ദ്രൻ, പ്രിൻസിപ്പൽ എച്ച് എം .കെ നിഷിദ്, അഡീഷണൽ എച്ച്.എം വി.കെ സന്തോഷ്, വി.എച്ച്.സി പ്രിൻസിപ്പൽ അർച്ചന, പിടിഎ പ്രസിഡന്റ് എം.എം ബാബു, എസ്എംസി ചെയർമാൻ ഇ.കെ ഗോപി, പി.ടി.എ വൈസ്പ്രസിഡന്റ് എം.എം അഷറഫ്, ഇ പ്രകാശൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സക്കീർ മനക്കൽ സ്വാഗതവും സമീർ പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post