സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി തെക്ക് കിഴക്കന്‍ അറബികടലില്‍ വടക്കന്‍ കേരള -കര്‍ണാടക തീരത്തിനു സമീപം പ്രവേശിക്കാന്‍ സാധ്യതയുണ്ട്.
നാളെയോടെ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്ന് അറിയിപ്പില്‍ പറയുന്നു. കേരള - കര്‍ണാടക തീരങ്ങളില്‍ ഇന്നും നാളെയും, ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാള്‍ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Post a Comment