ജി 20 രാഷ്ട്രങ്ങളുടെ ആദ്യ ഷെര്‍പ സമ്മേളനം ഇന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കും. നാല് ദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യന്‍ ഷെര്‍പ അമിതാഭ് കാന്ത് അധ്യക്ഷത വഹിക്കും. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ 19 രാജ്യങ്ങളുടെ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും സംബന്ധിക്കും. ജി 20 രാജ്യങ്ങളിലെ നേതാക്കളുടെ സന്ദേശ വാഹകരാണ് ഷെര്‍പ എന്നറിയപ്പെടുന്നത്.
ഈ മാസം ഒന്നാം തീയതിയാണ് ഇന്ത്യ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ജി 20 രാജ്യങ്ങള്‍ ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 85 ശതമാനത്തെയും ലോക ജനസംഖ്യ യുടെ മൂന്നില്‍ രണ്ടിനെയും ആഗോള വ്യാപാരത്തിന്റെ 75 ശതമാനത്തേയും പ്രതിനിധീകരിക്കുന്നു.
Post a Comment