സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ആന്ധ്രയില്‍ നിന്ന് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രപ്രദേശ് ഭക്ഷ്യ മന്ത്രി കെ.പി. നാഗേശ്വര റാവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം തീരുമാനം.
ജയ അരി, കടല, വൻപയർ, മല്ലി, മുളക് എന്നീ ഉത്പന്നങ്ങൾ പരമാവധി വിലകുറച്ചു കേരളത്തിന് ലഭ്യമാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന വിലയ്ക്ക് കേരളത്തിന് ലഭ്യമാക്കും . ഈ സീസണിൽ ലഭിക്കുന്നവ ഡിസംബറോടെ കേരളത്തിൽ എത്തിക്കും. അരിവില നിയന്ത്രി ക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ഇന്നു മുതൽ 8 കിലോ ഗ്രാം അരി 10.90 രൂപ നിരക്കിൽ നൽകിത്തുടങ്ങി.
Post a Comment