ലഹരി മുക്ത വടകരയ്ക്കായി ബഹുജന റാലി സംഘടിപ്പിച്ചു.

വടകര നഗരസഭയുടെ ലഹരി മുക്ത പരിപാടിയായ 'പരിച' പദ്ധതിയുടെ ഒന്നാംഘട്ട സമാപനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ബഹുജന റാലി സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ഡോ: രാജാ ഹരിപ്രസാദ് റാലി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. പി.ബിന്ദു അധ്യക്ഷയായി.

വൈവിധ്യമാർന്ന കലാരൂപങ്ങളും, ബാൻ്റ് വാദ്യങ്ങളും പുലിക്കളിയും ,ആനയും മുത്തുക്കുടകളും വിവിധ കലാപരിപാടികളും കലാരൂപങ്ങളും അണിചേർന്ന ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിയിലി പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, വ്യാപാരി വ്യവസായി പ്രവർത്തകർ,  കലാസാംസ്കാരിക പ്രവർത്തകർ, തുടർ സാക്ഷരതാ പ്രവർത്തകർ, വാർഡ് വികസന സമിതി അംഗങ്ങൾ, ജാഗ്രതാ സമിതി അംഗങ്ങൾ, സഹകരണ സ്ഥാപന പ്രവർത്തകർ, പോലീസ്, എക്സൈസ് പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രവർത്തകർ, രാഷ്ട്രിയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post