ബാലുശ്ശേരിയിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു.

ലഹരിക്കെതിരെ നവകേരള മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ബസ്റ്റാൻഡിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു. അഡ്വ കെഎം സച്ചിൻ ദേവ് എംഎൽഎ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ദീപം തെളിയിക്കലിൽ പങ്കാളിയായി.  എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വികെ അനിത ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട്, വൈസ് പ്രസിഡന്റ് അസ്സയിനാർ എമ്മച്ചംകണ്ടി, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി എൻ അശോകൻ, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post