നടുവണ്ണൂർ: ഗായത്രി കോളജിൻ്റെ നേതൃത്വത്തിൽ നടുവണ്ണൂരിൽ ലഹരി വിരുദ്ധ സ്നേഹ മതിൽ സംഘടിപ്പിച്ചു. നടുവണ്ണൂർ വ്യാപാര ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ ഗായത്രി കോളജിലെ വിദ്യാർത്ഥികളും അധ്യാപകരും , ജനപ്രതിനിധികളും, പൊതുപ്രവർത്തകരും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
ഗായത്രി കോളജ് പ്രിൻസിപ്പാൾ ഇ.കെ ആനന്ദൻ സ്വാഗതം പറഞ്ഞ പരിപാടി
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.സി.സുരേന്ദ്രൻ മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാലുശ്ശേരി എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ ബാബു ആശംസ പ്രഭാഷണം നടത്തി.
വാർഡ് മെംബർ സജീവൻ മക്കാട്ട് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം. ശശി ബ്ലോക്ക് മെംബർ ജലീൽ തുടങ്ങി വിവിധ രാഷ്ടീയ സാംസ്കാരിക നേതാക്കന്മാർ സന്നിഹിതരായിരുന്നു. അനീഷ് CT, പി വിനോദ് ,വിശ്വനാഥൻ മാസ്റ്റർ, സജിന ടീച്ചർ, ഷിബിജ ടീച്ചർ, നസീറ ടീച്ചർ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി
Post a Comment