ദേശീയ ഭക്ഷ്യ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അരി കയറ്റുമതിയുമായി ബന്ധപ്പെട്ട നയത്തില്‍ മാറ്റമില്ലെന്നും കേന്ദ്രവാണിജ്യമന്ത്രി പിയൂഷ്ഗോയല്‍ പറഞ്ഞു. 80 കോടി പാവപ്പെട്ടവരെ സഹായിക്കുന്നതിലേക്കായി 100 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമുണ്ട്. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ ഓരോ വ്യക്തിക്കും പ്രതിമാസം 10 കിലോ അരിയോ ഗോതമ്പോ നല്‍കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കനത്ത മഴയെത്തുടര്‍ന്ന് ഉത്തര്‍പ്ര ദേശിലും ബീഹാറിലും ഭക്ഷ്യധാന്യ ഉല്‍പ്പാദനം കുറയാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Post a Comment