തുലാവർഷം തമിഴ്നാട് തീരം തൊട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതുച്ചേരി, കാരക്കല്‍ തീരമേഖല യിലും ആന്ധ്രാ പ്രദേശിന്റെ തെക്കന്‍ തീരമേഖലയിലും കാലവര്‍ഷം എത്തിക്കഴിഞ്ഞു. തുലാവര്‍ഷക്കാറ്റ് നാളെ യോടെ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്.
നാളെ മുതല്‍ നവംബര്‍ 2 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. എന്നാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Post a Comment