ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചതിലൂടെ 25 കോടി 25 ലക്ഷം E-KYC ഇടപാടുകള്‍ കഴിഞ്ഞ മാസം നടന്നതായി കേന്ദ്ര ഐ.ടി മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്നതിനെക്കാള്‍ ഏകദേശം എട്ട് ശതമാനം വര്‍ദ്ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞമാസം അവസാനത്തോടെ ആധാര്‍ വഴിയുള്ള E-KYC ഇടപാടുകള്‍ 1,297 കോടിയിലേക്ക് ഉയര്‍ന്നതായും ഐ.ടി മന്ത്രാലയം വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചതിലൂടെ ധനമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു.
Post a Comment