എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഹാജരാകണം
കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജില്‍ 2022 വര്‍ഷത്തിലെ എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഒക്‌ടോബര്‍ 29,31 നവംബര്‍ ഒന്ന് എന്നീ തീയ്യതികളില്‍ രാവിലെ 10 മണിക്ക് ഒരു രക്ഷിതാവിനൊപ്പം ഒറിജിനല്‍ രേഖകള്‍ സഹിതം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുളള ലക്ചര്‍ തീയ്യേറ്റര്‍ കോംപ്ലക്‌സില്‍ താഴെ പറയും പ്രകാരം ഹാജരാകണം. റാങ്ക് നമ്പര്‍ ഒന്ന് മുതല്‍ 200 വരെ -ഒക്‌ടോബര്‍ 29 ന്,
റാങ്ക് നമ്പര്‍ 201 മുതല്‍ 600 വരെ- -ഒക്‌ടോബര്‍ 31 ന്, റാങ്ക് നമ്പര്‍ 600 നു മുകളില്‍-നവംബര്‍ ഒന്നിന്. വിശദ വിവരങ്ങള്‍ക്ക് 9048946476, 9846902857,9747094900
അസി. പ്രൊഫസര്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി തസ്തികയില്‍ നിയമനം
ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ (ഇംഹാന്‍സ്) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡയറക്ടര്‍, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (ഇംഹാന്‍സ്) കോഴിക്കോട് എന്ന വിലാസത്തില്‍ നവംബര്‍ 15 ന് അഞ്ച് മണിക്കു മുമ്പായി അപേക്ഷിക്കേണ്ടതാണ്.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
കോഴിക്കോട് ഇംഹാന്‍സില്‍ നവംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് നവംബര്‍ 15 നകം അപേക്ഷിക്കാം. യോഗ്യത ജനറല്‍ നഴ്‌സിങ്/ ബി എസ് സി നഴ്‌സിങ്/പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് ബിരുദവും കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനും ഉളളവരായിരിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ്‌ലഭിക്കും. അപേക്ഷ ഫോറം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും www.imhans.ac.in എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും. വിവരങ്ങള്‍ക്ക് 9745156700
അഭിമുഖത്തിന് ഹാജരാകണം
മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഇംഗ്‌ളീഷ്
പി.എച്ച്.ഡി പ്രവേശന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട, റിപ്പോര്‍ട്ട് ചെയ്തവര്‍ ഒക്‌ടോബര്‍ 31 ന് ഉച്ചക്ക് 1.30 ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0483-2734918.
ക്രോസ് റോഡിന് സരോവരത്ത് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ക്കിടെക്ച്ചര്‍ ഇവന്റായ 'ക്രോസ് റോഡിന്' തുടക്കമായി. ആയിരത്തില്‍പരം ആര്‍ക്കിടെക്റ്റുകള്‍ പങ്കെടുക്കുന്ന മേളയില്‍ കേരള ലളിതകലാ അക്കാദമിയുടെ കലാ ശേഖരത്തിലെ മികച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനവും ഉണ്ട്. സരോവരം പാര്‍ക്കില്‍ നടക്കുന്ന മേള ഒക്ടോബര്‍ 29 ന് അവസാനിക്കും.
സീറ്റ് ഒഴിവ്
താനൂര്‍ സി എച്ച്.എം.കെ.എം. ഗവ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ് കോഴ്‌സില്‍ എസ്.സി വിഭാഗത്തിന് അനുവദിച്ച സീറ്റുകളില്‍ ഒഴിവുകള്‍ ഉണ്ട്. എസ്.സി വിഭാഗക്കാരുടെ അഭാവത്തില്‍ ഒ.ഇ.സി കാറ്റഗറിയിലുളള വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു.ജി ക്യാപ് രജിസ്‌ട്രേഷന്‍ നടത്തിയ താല്പര്യമുളളവര്‍ ഒക്‌ടോര്‍ 28 ന് രാവിലെ 10 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ ഹാജരാകണം. ഇന്റഗ്രേറ്റഡ് എം എ മലയാളം ഒന്നാം സെമസ്റ്ററില്‍ എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങളിലെ ഒഴിലിലേക്ക് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. കോളേജ് വെബ്‌സൈറ്റ് gctanur.ac.in. വിശദ വിവരങ്ങള്‍ക്ക് 0494-2582800.
ശുദ്ധജല മത്സ്യ കൃഷി, അക്വാപോണിക്‌സ് കൃഷി രീതി എന്നിവയില്‍ പരിശീലനം
വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാല വിജ്ഞാന വിപണന കേന്ദ്രത്തില്‍ നവംബര്‍ അഞ്ചിന് ശുദ്ധ ജല മത്സ്യ കൃഷിയും അക്വാപോണിക്‌സ് കൃഷി രീതിയും എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. പങ്കെടുക്കുന്നതിനായി താല്‍പര്യമുള്ളവര്‍ 04952935850, 9188223584 എന്ന നമ്പറില്‍ നവംബര്‍ മൂന്നിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്ത 30 പേര്‍ക്ക് ക്ലാസ്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ നിയമനം
സമഗ്രശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് ഓഫീസിന്റെ കീഴിലുളള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ നിയമനം നടത്തുന്നു. നിലവില്‍ ഒഴിവുളള ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ട്രെയിനര്‍ തസ്തികകളിലാണ് നിയമനം. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ മൂന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി ജില്ലാ പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍, എസ് എസ് കെ കോഴിക്കോട്, അക്ഷജം, ഈസ്റ്റ് നടക്കാവ് എരഞ്ഞിപ്പാലം കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. www. sskkerala.com website.
കെയര്‍ ടേക്കര്‍ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് നിയമനം
ഉദയം ഹോമുകളിലേക്ക് കെയര്‍ ടേക്കര്‍ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പകലും രാത്രിയും ഡ്യൂട്ടി ഉണ്ടായിരിക്കുന്നതിനാല്‍ പുരുഷന്മാര്‍ക്കു മുന്‍ഗണന നല്‍കും. പ്രായ പരിധി 25 - 50. യോഗ്യത - എസ്.എസ്.എല്‍.സി. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും udayamprojectkozhikode@gmail.com എന്ന ഇ- മെയിലിലേക്ക് അയക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 28. കോഴിക്കോട് നഗര പരിധിക്കുള്ളില്‍ താമസിക്കുന്നവര്‍ക്കും മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9207391138
റേഷന്‍കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നു
ജില്ലയില്‍ സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ 17 റേഷന്‍കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിനായി എസ് സി, എസ് ടി, ഭിന്നശേഷി സംവരണ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ ഭിന്നശേഷി സംവരണം കട നമ്പര്‍ - 111,115,116, പട്ടികജാതി സംവരണം-കട നമ്പര്‍ 101,342,367, ഒളവണ്ണ പഞ്ചായത്തില്‍ തിരുത്തിമ്മല്‍ താഴം എന്ന സ്ഥലത്ത് പുതിയതായി അനുവദിച്ച കട, പട്ടികവര്‍ഗ്ഗ സംവരണം റേഷന്‍ കട നമ്പര്‍ 166, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ പട്ടികജാതി സംവരണം റേഷന്‍ കട നമ്പര്‍-14, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ ഭിന്നശേഷി സംവരണം കട നമ്പര്‍-67, 266, പട്ടികജാതി സംവരണം കട നമ്പര്‍-170,289, വടകര താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ ഭിന്നശേഷി സംവരണം കട നമ്പര്‍-100, വില്ല്യാപ്പള്ളി വൈക്കിലശ്ശേരി റോഡില്‍ പുതിയതായി അനുവദിച്ച കട, പട്ടികജാതി സംവരണം പുറമേരി കുനിങ്ങാട് കനാല്‍ പരിസരത്ത് പുതിയതായി അനുവദിച്ച കട, ആയഞ്ചേരി മുക്കടത്ത് വയല്‍ എന്നസ്ഥലത്ത് പുതുതായി അനുവദിച്ച കട എന്നിവക്കാണ് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നവംബര്‍ 25 ന് മൂന്ന് മണി വരെ. വിശദ വിവരങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസിലും അതാത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍: 0495 2370655 (ജില്ലാ സപ്ലൈ ഓഫീസ്, കോഴിക്കോട്), 0495 2374885 (താലൂക്ക് സപ്ലൈ ഓഫീസ്, കോഴിക്കോട്), 0495 2224030 (താലൂക്ക് സപ്ലൈ ഓഫീസ്, താമരശ്ശേരി), 0495 2374807 (സിറ്റി റേഷനിംഗ് ഓഫീസ്, സൗത്ത്), 0495 2374565 (സിറ്റി റേഷനിംഗ് ഓഫീസ്, നോര്‍ത്ത്), 0496 2620253(താലൂക്ക് സപ്ലൈ ഓഫീസ്, കൊയിലാണ്ടി), 0496 2522472 (താലൂക്ക് സപ്ലൈ ഓഫീസ്, വടകര).
ലോഗോ ക്ഷണിച്ചു
2022 നവംബര്‍ 26,28,29,30, ഡിസംബര്‍ ഒന്ന് തിയ്യതികളിലായി വടകരയില്‍ നടക്കുന്ന 61 മത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. കളര്‍ ലോഗോയാണ് രൂപകല്പന ചെയ്യേണ്ടത്. എന്‍ട്രികള്‍ നവംബര്‍ മുന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കോഴിക്കോട് ഡി.ഡി.ഇ. ഓഫീസില്‍ നേരിട്ടോ kalamelakkd22@gmaiil.com എന്ന ഇ-മെയിലിലോ 9446313548 എന്ന വാട്‌സാപ്പ് നമ്പറിലോ അയക്കാവുന്നതാണ്.
Post a Comment