പോലീസ് കോൺസ്റ്റബിൾ (ആർമ്ഡ് പോലീസ് ബറ്റാലിയൻ)(എംഎസ്പി)തസ്തികയുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും ഒക്ടോബർ 14 മുതൽ നവംബർ 3 വരെ നടത്തും. സെന്റ് ജോസഫ് കോളേജ്, ദേവഗിരി(ഒക്ടോബർ 17 മുതൽ 21വരെ),സെന്റ് സേവ്യേഴ്സ് യു പി സ്കുൾ പെരുവയൽ,(ഒക്ടോബർ 14,15,20,21,25,26,27,28,29,31,നവംബർ 1,2,3 തീയ്യതികളിൽ) എന്നീ കേന്ദ്രങ്ങളിൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സൽ എന്നിവയുമായി രാവിലെ 5 മണിക്ക് മുൻപ് എത്തിച്ചേരണം.
സിറ്റിംഗ് ഒക്ടോബർ 12-ന്
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് ഒക്ടോബർ 12-ന് രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ അറിയിച്ചു.
കരാർ നിയമനം
ഭവന നിർമ്മാണ ബോർഡിന് കീഴിൽ കോവൂർ ഇരിങ്ങാടൻ പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിൽ വാർഡന്റെ ഒഴിവിലേക്ക് 11 മാസത്തെ കരാർ നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക് : 0495- 2369545
പരിശീലനം നൽകുന്നു
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 15 ന് കാട വളർത്തലിൽ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ഒക്ടോബർ 14 ന് പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 04972-763473
പരിശീലന പരിപാടി
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി 15 ദിവസം നീണ്ടു നിൽക്കുന്ന സംരഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ന്ആരംഭിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 15 ന് മുമ്പായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ വടകര/കൊയിലാണ്ടി/കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് 0495-2766035
തൊഴിൽ പരിശീലനം
പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പാസ്സായ 18 നും 25 നും ഇടയിൽ പ്രായമുളള പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഓട്ടോമൊബൈൽ മേഖലയിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. താല്പര്യമുളളവർ കോഴിക്കോട് പട്ടിക വർഗ്ഗ വികസന ഓഫീസിൽ ഒക്ടോബർ 26 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364
ഇന്റർവ്യൂ നടത്തും
ചേവായൂർ ത്വക്ക് രോഗാശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 17 രാവിലെ 11.00 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുളള കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുളള ബിഫാം/ഡിഫാം യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിലെ റിക്രിയേഷൻ ഹാളിൽ എത്തിച്ചേരണ്ടതാണ്. വിവരങ്ങൾക്ക് 0495-2355840
അപേക്ഷ ക്ഷണിച്ചു
....
ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2023-24 അധ്യയന വർഷത്തിലേക്കുളള ഒൻപതാം ക്ലാസ്സിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണി ച്ചു. കോഴിക്കോട് ജില്ലയിലെ അംഗീകാരമുളള സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9497419144, 9496668500
കോഴിക്കോട് ഗവ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ താൽക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14 ന് രാവിലെ 10.30 ന് രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2722792,9847609160
നിർമിതി കേന്ദ്രം തിരുത്തിയാട് കോഴിക്കോട് സെന്ററിൽ തൊഴിൽ രഹിതരായ 18 നും 40 നും മദ്ധ്യേ പ്രായമുളള യുവതി യുവാക്കൾക്കായി നടത്തുന്ന ഹോർട്ടികൾച്ചർ ആൻഡ് ലാന്റ് സ്കേപ്പിംഗ് പരിശീലനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുളളവർ റീജിണൽ എഞ്ചീനിയർ,കേരള സംസ്ഥാന നിർമിതി കേന്ദ്രം,പുതിയറ, തിരുത്തിയാട്,കോഴിക്കോട് എന്ന വിലാസത്തിൽ ഒക്ടോബർ 17 ന് 3 മണിക്ക് മുൻപ് അപേക്ഷ എത്തിക്കേണ്ടതാണ്. വിവരങ്ങൾക്ക് 0495-2772394, 811882869
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിന്റെ എസ്. ആർ. എം റോഡിലുള്ള എറണാകുളം സെന്ററിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം നേടുന്നതിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ് ടു. വിശദ വിവരങ്ങൾക്ക് : 04842401008, 7012819303
Post a Comment