ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പരമ്പരാഗത നെൽകൃഷി പദ്ധതിയുടെ നടീൽ ഉത്സവം അഡ്വ. കെ. എം സച്ചിൻദേവ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.

ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പരമ്പരാഗത നെൽകൃഷി പദ്ധതിയുടെ നടീൽ ഉത്സവം അഡ്വ. കെ. എം സച്ചിൻദേവ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്തിലെ ത്രിവേണി പാടശേഖരത്തിലാണ് നടീൽ ഉത്സവം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത അധ്യക്ഷത വഹിച്ചു. 

നെന്മേനി ചിറ്റുണ്ട രീതിയിലാണ് പാടത്ത് കൃഷി ചെയ്യുന്നത്. ജഗന്നാഥ്, തുളസി ബോഗ്, രാംലി, ആസാം ബ്ലാക്ക്, കാക്കിശാല, കറുവാച്ചി, ക്ലീറോ, രക്തശാലി, തുടങ്ങി 12 ഇനങ്ങൾ ആറ് ഏക്കറിലായാണ് കൃഷി ചെയ്യുക. സംസ്ഥാനത്തെ മികച്ച കർഷക ഗവേഷകനായ അജി തോമസ് അമ്പലവയൽ പ്രായോഗിക പരിശീലനം നടത്തി.

കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കെ.കെ മുഹമ്മദ് ഫൈസൽ പദ്ധതി വിശദീകരിച്ചു. ഔഷധ ഗുണമുള്ളതായതിനാൽ ഇവയുടെ വിപണനത്തിനും പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് കൃഷി അദ്ദേഹം പറഞ്ഞു. 

 വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ വനജ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റംല മാടംവള്ളികുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സബിത പൂക്കോത്ത്, നഫീസ, സഹീർ മാസ്റ്റർ , വാർഡ് മെമ്പർ മിനി. എം സി തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ടി.എം ശശി സ്വാഗതവും ബാലുശേരി കൃഷി ഓഫീസർ എം വിധു നന്ദിയും  പറഞ്ഞു.

Post a Comment

Previous Post Next Post