വാട്ട്സ്ആപ്പിൽ ഇടുന്ന ഫോട്ടോകൾ ഇനി മുതൽ ബ്ലറ് ചെയ്യാം. കഴിഞ്ഞ ദിവസമാണ് ബീറ്റ ഉപയോക്താക്കൾക്കായി വാട്ട്സ്ആപ്പ് ഈ അപ്ഡേറ്റ് കൊണ്ടുവന്നത്. ഇമേജ് ബ്ലർറിംഗ് ടൂൾ വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ ലഭിക്കുന്നത്. പുതിയ അപ്ഡേറ്റിൽ ഫോട്ടോകൾ അയയ്ക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനും സ്റ്റിക്കറുകൾ ചേർക്കാനുമായി നിരവധി അധിക ടൂളുകളും ഉണ്ടാകും. സെൻസീറ്റിവ് ആയ കണ്ടന്റുകൾ ബ്ലർ ചെയ്യാൻ ഈ സെറ്റിങ്സ് ഉപയോക്താക്കളെ അനുവദിക്കും. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പങ്കുവെച്ചത്.
ഡെസ്ക്ടോപ്പിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്കായി അടുത്തിടെ മീഡിയ ഓട്ടോ-ഡൗൺലോഡിംഗ് കൺട്രോൾ ഫീച്ചറുകൾ വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
Post a Comment