പരാതിക്കാരോടും സാക്ഷികളോടും മോശമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി എടുക്കാത്ത മേലധികാരികളും വ്യക്തിപരമായി ഉത്തരവാദികള് ആയിരിക്കുമെന്ന് കേരള ഹൈക്കോടതി മുന്നറിയിപ്പു നല്കി. ഇത്തരം മേലധികാരികള്ക്കെതിരെ കോടതി നടപടി സ്വീകരിക്കും. പോലീസ് മേധാവി സര്ക്കുലറുകള് ഇറക്കിയാല് മാത്രം പോരാ അവ കീഴുദ്യോഗസ്ഥര് അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്ദ്ദേശിച്ചു.
Post a Comment