കുടുംബശ്രീ ശാക്തീകരണം ലക്ഷ്യമിടുന്ന സുദൃഢം ക്യാമ്പയിനുമായി ബന്ധപ്പെട്ട് കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ വിളംബര ജാഥ നടത്തി.


കൂട്ടാലിട: കുടുംബശ്രീ ശാക്തീകരണം ലക്ഷ്യമിടുന്ന സുദൃഢം ക്യാമ്പയിനുമായി ബന്ധപ്പെട്ട് കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ വിളംബര ജാഥ നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം.കെ വിലാസിനി ഉദ്ഘാടനം നിർവഹിച്ചു.

പുതിയ കുടുംബശ്രീകൾ രൂപീകരിക്കുക, പുതിയ അംഗങ്ങളെ കൂട്ടിച്ചേർക്കുക, നിഷ്ക്രിയമായ കുടുംബശ്രീകളെ ശക്തിപെടുത്തുക, പ്രത്യേക അയൽക്കൂട്ടങ്ങളെ ശാക്തീകരിക്കുക, വിട്ടുപോയ അംഗങ്ങളെ തിരിച്ചെത്തിക്കുക, പരിശീലനങ്ങൾ നൽകുക എന്നിവയാണ് സുദൃഢം ക്യാമ്പയിനിന്റെ പ്രധാന പ്രവർത്തനങ്ങൾ.

കൂട്ടാലിടയിൽ നടന്ന പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ ഷീന യു.എം അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു കൈപ്പങ്ങൽ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം നഫീസ വഴുതിനപറ്റ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post