കൊയിലാണ്ടി - താമരശ്ശേരി - മുക്കം - അരീക്കോട് - എടവണ്ണ റോഡ് പ്രവർത്തി: അവലോകന യോഗം ചേർന്നു.

കൊയിലാണ്ടി - താമരശ്ശേരി - മുക്കം -  അരീക്കോട് - എടവണ്ണ റോഡിൻ്റ പ്രവർത്തി അവലോകന യോഗം ചേർന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഡ്രൈനേജ് പ്രവർത്തി അടിയന്തരമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക്   അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ നിർദ്ദേശം നൽകി.

വാട്ടർ അതോററ്ററിയുടെ പൈപ്പ്  ലൈൻ മാറ്റുന്ന പ്രവർത്തിയും ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റുന്ന പ്രവർത്തിയും നടന്നുവരികയാണ്. ബി.എം ആന്റ് ബി.സി ചെയ്ത ഭാഗങ്ങളിൽ എല്ലാ പ്രവർത്തികളും ഉടനെ പൂർത്തിയാക്കും. റോഡ് ഉയർന്ന ഭാഗങ്ങളിലെ സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. പ്രവർത്തി നടക്കുന്ന സ്ഥലങ്ങൾ എം. എൽ. എ സന്ദർശിച്ചു.

യോഗത്തിൽ പനങ്ങാട്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി.എം കുട്ടികൃഷണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമൻ മാസ്റ്റർ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.എൻ അശോകൻ, കെ.എസ്.ടി പി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post