1. പാസ്സ്വേർഡ് മനസ്സിൽ സൂക്ഷിക്കുക, എവിടെയും എഴുതിവെക്കുകയോ സേവ് ചെയ്യുകയോ ചെയ്യാതിരിക്കുക.
2. വീട്ടുപേര് സ്ഥലപ്പേര് സ്വന്തം പേര് സ്വന്തം മൊബൈൽ നമ്പർ തുടങ്ങിയവ നിങ്ങളുടെ പാസ്സ്വേർഡിൽ ഉൾപെടുത്താതിരിക്കുക.
3. എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്സ്വേർഡ് നൽകാതിരിക്കുക.
4. പാസ്സ്വേർഡ് ഉണ്ടാക്കുമ്പോൾ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തിയുള്ള പാസ്സ്വേർഡുകള്‍ നിർമ്മിക്കുക.
5. അക്കൗണ്ട് 2 Factor Authentication ഉപയോഗിച്ചു സുരക്ഷിതമാക്കുക.
6. പാസ്സ്വേർഡ് പരമാവധി 3 മാസമോ കൃത്യം ഇടവേളകളിലോ മാറ്റി സുരക്ഷിതമാക്കുക.
7. നിങ്ങളുടെ പാസ്സ്വേർഡ് നിങ്ങളുടെ മാത്രം ഉത്തരവാദിത്വവും അവകാശവുമാണ് ഒരിക്കലും അത് മറ്റൊരാളുമായി പങ്കുവെക്കാതിരിക്കുക.
8. പാസ്സ്വേർഡിനു എത്ര നീളം കൂടുന്നോ അത്ര തന്നെ സുരക്ഷിതത്ത്വം കൂടികൊണ്ടിരിക്കും.
9. പാസ്സ്വേർഡിൽ പൊതുവേ ഡിക്ഷണറിയില്‍ കാണുന്ന നല്ല വാക്കുകള്‍ പരമാവധി ഒഴിവാക്കുകയാണ് നല്ലത്.
Post a Comment