പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മിനി മാരത്തോൺ സംഘടിപ്പിച്ചു.

കൊയിലാണ്ടി:  പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മിനി  മാരത്തോൺ സംഘടിപ്പിച്ചു .കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച പരിപാടി ഒളിമ്പ്യൻ ശ്രീ നോഹ നിർമൽ ടോം ഉദ്ഘാടനംചെയ്തു.  

60 ഓളം സേനാംഗങ്ങൾ പങ്കെടുക്കുത്ത പരിപാടി പൊതുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഡി എച്ച് ക്യു റിസർവ് ഇൻസ്പെക്ടർ ഇൻ ചാർജ് റോയ് പി പി, കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ശ്രീ അരവിന്ദ്, കൊയിലാണ്ടി ട്രാഫിക് സബ്  ഇൻസ്പെക്ടർ ശ്രീ രവീന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ അശോകൻ ബി പി, ശ്രീ ഗഫൂർ (KPOAജില്ലാ കമ്മിറ്റി ) ശ്രീ കൃഷ്ണൻ (എസ്  ഓ ജി),രജീഷ് ചേമേരി (കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി) തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.

മത്സരത്തിൽ എസ് ഒ ജി സേനാംഗം ശ്രീ വിനു ഒന്നാം സ്ഥാനവും പൊതുജന വിഭാഗത്തിൽ നിന്നും പങ്കെടുത്ത തിരുവോട് സ്വദേശി ശ്രീ വിഷ്ണു രണ്ടാം സ്ഥാനവും ടെലി കമ്മ്യൂണിക്കേഷൻ സേനാഗം ശ്രീ ഷഫീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 50 വയസ്സിന് മുകളിൽ ഉള്ളവരിൽ ഡിഎച്ച് ക്യു സേനാംഗം ബോബി ആൻഡ്രൂസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ഒളിമ്പ്യൻ ശ്രീ നോഹ നിർമൽടോം വിതരണം ചെയ്തു

Post a Comment

Previous Post Next Post