കോഴിക്കോട്ട് ട്രെയിന് നേരെ കല്ലേറ്: രണ്ടു യാത്രക്കാര്‍ക്ക് പരിക്ക്, അക്രമികളെ കണ്ടെത്താനായില്ല.

കോഴിക്കോട്: കോഴിക്കോട്ട് ട്രെയിന് നേരെയുണ്ടായ കല്ലേറില്‍ രണ്ട് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. വെസ്റ്റ് ഹില്ലിനും എലത്തൂരിനുമിടയിലാണ് സംഭവം.
കോഴിക്കോട് റെയില്‍വെ സ്റ്റേഷനുനിന്ന്‌ ഉച്ചയ്ക്ക് 1.55 ന് പുറപ്പെട്ട സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ട്രെയിന്റെ രണ്ട് ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്.

തകര്‍ന്ന ഗ്ലാസിന്റെ അംശങ്ങള്‍ തലയിലും കയ്യിലും തെറിച്ചതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇവര്‍ ട്രെയിന്റെ അടുത്ത സ്‌റ്റോപ്പായ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങി.

ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ വെസ്റ്റ് ഹില്ലിനും എലത്തൂരിനുമിടയില്‍ പരിശോധന നടത്തിയെങ്കിലും കല്ലെറിഞ്ഞതാരാണെന്ന് കണ്ടെത്താനായിട്ടില്ല. നിലവില്‍ കോഴിക്കോട് ആര്‍.പി.എഫ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post