സംസ്ഥാനത്ത് വന്യമൃഗങ്ങളിൽ നിന്നുള്ള പേവിഷബാധ സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ്.

സംസ്ഥാനത്ത് വന്യമൃഗങ്ങളിൽ നിന്നുള്ള പേവിഷബാധ സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ്.  തിരുവനന്തപുരത്ത് കുറ്റ്യാനി, പത്തനംതിട്ടയിൽ കുറിയന്നൂർ എന്നിവിടങ്ങളിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇവിടങ്ങളിൽ വന്യമൃഗങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിരുന്നു. മൃഗങ്ങളെ കടിച്ച ചെന്നായയുടെ ശവശരീരം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.  രോഗഗവ്യാപന സാധ്യത കണക്കിലെടുത്ത് മൃഗസംരക്ഷണ വകുപ്പ് പ്രദേശത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കി.

Post a Comment

Previous Post Next Post