ലഹരിക്കെതിരെ അതിതീവ്ര പോരാട്ടം നടത്തണമെന്ന് മന്ത്രി ആര്‍.ബിന്ദു; തൊഴിലാളികള്‍ക്കിടയില്‍ വിപുലമായ ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി.


നവംബര്‍ ഒന്നിന് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ശൃംഖലകള്‍ തീര്‍ക്കാന്‍ തീരുമാനം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആര്‍. ബിന്ദു എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ അതിതീവ്രമായ പോരാട്ടമാണ് നടത്തേണ്ടതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. തൊഴിലാളികള്‍ക്കിടയില്‍ ലഹരിക്കെതിരെ വിപുലമായ പ്രചാരണ ബോധവത്കരണ പരിപാടികളാണ് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്തുടനീളം അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ 'കവച്' എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

Previous Post Next Post