അതിർത്തി സംസ്ഥാനങ്ങൾ വഴി യാത്ര സുഗമമാക്കാൻ ബോർഡർ റോഡ് ഓർഗനൈ സേഷന്റെ 75 പദ്ധതികൾ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ലെയിൽ രാജ്യത്തിന് സമർപ്പിച്ചു. 2,180 കോടി രൂപയുടേതാണ് പദ്ധതികൾ.
ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 45 പാലങ്ങൾ, 27 റോഡുകൾ, രണ്ട് ഹെലിപാഡുകൾ, ഒരു കാർബൺ ന്യൂട്രൽ ആവാസവ്യവസ്ഥ എന്നിവയാണ് പദ്ധതികളിൽ ഉൾപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അതിർത്തിയിലെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നുവെന്ന് ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു.
Post a Comment