75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. തദവസരത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ 75 ജില്ലകളിലായി 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഡിജിറ്റല്‍ ബാങ്കിംഗിന്റെ പ്രയോജനങ്ങള്‍ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് DBUകള്‍ സ്ഥാപിക്കുന്നത്. 11 പൊതുമേഖലാ ബാങ്കുകളും 12 സ്വകാര്യമേഖലാ ബാങ്കുകളും ഒരു ചെറുകിട ധനകാര്യ ബാങ്കും ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നു. സേവിംഗ്‌സ് അക്കൗണ്ട് തുറക്കല്‍, ബാലന്‍സ് ചെക്ക്, പ്രിന്റ് പാസ്ബുക്ക്, ഫണ്ട് കൈമാറ്റം, സ്ഥിര നിക്ഷേപം, ലോണ്‍ അപേക്ഷകള്‍, എന്നിങ്ങനെ വിവിധ ഡിജിറ്റല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ DBU-കളില്‍ ഉണ്ടാകും.
ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്കായി അപേക്ഷിക്കുക, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കാണുക, നികുതി അടയ്ക്കുക, ബില്ലുകള്‍ അടയ്ക്കുക, തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. സൈബര്‍ സുരക്ഷ സംബന്ധിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കി ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കുകയും ചെയ്യും. ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനും മതിയായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.
Post a Comment