സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം ഏകീകരിച്ചു. വിദഗ്ധ കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെന്ഷന് പ്രായം 60 ആക്കി ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനൊപ്പം സ്ഥാപനങ്ങള്‍ക്ക് മികവനുസരിച്ച് ഗ്രേഡിങ് നല്‍കാനും തീരുമാനമായി.
മികവും ഗ്രേഡും അനുസരിച്ചാകും ഇനി മുതൽ ജീവനക്കാരുടെ ശമ്പളവും പ്രമോഷനും ട്രാന്‍സ്ഫറും തീരുമാനിക്കുന്നത്. കെ.എസ്.ഇ.ബി, കെ.എസ്.ആര്.ടി.സി., കെ.ഡബ്ല്യു.എ എന്നീ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നിലവില്‍ ഇത് ബാധകമല്ല.
Post a Comment