തായ്‌വാനീസ് വിതരണ കമ്പനിയായ വിസ്ട്രോൺ കോർപ്പറേഷനുമായി ചർച്ച നടക്കുന്നതായാണ് റിപ്പോർട്ട്.
ചർച്ചകൾ ഫലം കണ്ടാൽ ടാറ്റാ ഗ്രൂപ്പിന് ഭാവിയിൽ ഐഫോണുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യാൻ കഴിയും.
ബ്ലുംബർഗ് റിപ്പോർട്ട് അനുസരിച്ച് ഉത്പന്നങ്ങളുടെ വികസനം, വിതരണ ശൃംഖല, അസംബ്ലിങ്ങ് എന്നിവയിൽ വിസ്ട്രോണിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി കൊണ്ടായിരിക്കും ഇത് യാഥാർത്ഥ്യമാവുക.
ഐഫോൺ നിർമ്മാണത്തിന്റെ കേന്ദ്രമായി ആപ്പിൾ ഇതിനകം തന്നെ ഇന്ത്യയെ ഉറ്റു നോക്കുന്നുണ്ട്. 2017 കമ്പനി വിസ്ട്രോൺ വഴിയും പിന്നീട് ഫോക്സ്കോൺ വഴിയും ഇന്ത്യയിൽ ഫോണുകൾ അസം ചെയ്യാൻ തുടങ്ങിയിരുന്നു.
Post a Comment