കടലില്‍ വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. അന്ധകാരനാഴി സ്വദേശി സെബാസ്റ്റ്യനാണ് ചെവിക്ക് വെടിയേറ്റത്. പരിക്കേറ്റ സെബാസ്റ്റ്യനെ മട്ടാഞ്ചേരി ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് 11.30 ഓടെയാണ് സംഭവം.
നാവികസേനയുടെ ദ്രോണാചാര്യയില്‍ വെടിവെപ്പ് പ്രാക്ടീസും മറ്റും നടക്കാറുണ്ട്. എന്നാല്‍ കടലിൽ വെടിവെച്ചത് തങ്ങളല്ലെന്ന് നാവികസേന വ്യക്തമാക്കി. നാവികസേന ഉപയോഗിക്കുന്ന ബുള്ളറ്റല്ലെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും നാവികസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഫയറിങ് പ്രാക്ടീസ് നടത്തുന്ന ബുള്ളറ്റല്ല ഇതെന്നും പരിശോധിച്ച ശേഷം നേവി ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Post a Comment