ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഒരുമിച്ചുള്ള സമയമാണ് കടത്തിന് തിരഞ്ഞെടുക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ ജീവനക്കാരുടെ സഹായത്തോടെ സ്വർണക്കടത്ത് നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തി. അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ ഒരുമിച്ചുള്ളപ്പോഴാണ് സ്വർണക്കടത്ത് നടന്നത്. കഴിഞ്ഞ ദിവസം പിടിയിലായ വിമാന കമ്പനി ജീവനക്കാർ ഇതിനുമുൻപ് മൂന്ന് തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നിഗമനം.
4.9 കിലോഗ്രാം സ്വർണമിശ്രിതം പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ജീവനക്കാരെ കഴിഞ്ഞ ദിവസം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഇൻഡിഗോയുടെ സീനിയർ എക്സിക്യൂട്ടീവ് റാമ്പ് സൂപ്പർവൈസറായ മലപ്പുറം അരീക്കോട് സ്വദേശി കെ.വി സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്റായ കണ്ണൂർ കൊറ്റാളി അത്താഴക്കുന്ന് സ്വദേശി കെ.പി മുഹമ്മദ് സാമിൽ ഖൈസ് എന്നിവരാണ് അറസ്റ്റിലായത്. ദുബൈയിൽനിന്നെത്തിയ വയനാട് സ്വദേശി അഷ്കറലിയുടെ ബാഗേജിലാണ് 2.25 കോടി രൂപ വിലമതിക്കുന്ന സ്വർണം കരിപ്പൂരിലെത്തിയതെന്നും കസ്റ്റംസ് കണ്ടെത്തി.
Post a Comment