തിരുവോണ ദിനമായ സെപ്റ്റംബർ എട്ടിന് ബവ്‌കോ ഔട്ട്ലറ്റുകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻവർഷങ്ങളിലും തിരുവോണത്തിന് ഔട്ട്ലറ്റുകൾക്ക് അവധിയായിരുന്നു. 265 ഷോപ്പുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്.
തിരുവോണ ദിവസം അവധിയായതിനാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബവ്കോ ഔട്ട്ലറ്റുകളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് പലയിടത്തും കൂടുതൽ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകൾ തുറന്നു പ്രവർത്തിക്കും.
Post a Comment